കൊല്‍ക്കത്ത: ബജറ്റിനെ അധിക്ഷേപിച്ചു സംസാരിക്കുന്ന പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അങ്ങനെ ആണെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചിരിക്കുകയാണ് മമത. അവരുടെ അടുത്ത
സഹായിയായ മണിക് മജൂദാറിനെ സിബിഐ ചോദ്യം ചെയ്ത സംഭവത്തിലാണ് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മമതാ രംഗത്തെത്തിയത്.
സര്‍ക്കാര്‍ ഏജന്‍സികള്‍ തന്റെ പാചകക്കാരനെ വരെ ചോദ്യം ചെയ്യുന്ന ദിവസത്തിനായാണ് താന്‍ കാത്തിരിക്കുന്നത്. ഒടുവില്‍ അവര്‍ എന്നേയും അറസ്റ്റ് ചെയ്യകയാണെങ്കില്‍ എനിക്ക് ഒരു പ്രശ്നവുമില്ല-മമത പറഞ്ഞു.
ജനങ്ങളുടെ കണ്ണില്‍ പ്രതിപക്ഷത്തെ മോശമായി ചിത്രീകരിക്കുന്ന കേസുകള്‍ സൃഷ്ടിക്കുവാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണെന്നും മമത ആരോപിച്ചു.
Discussion about this post