അഹമദ്നഗര്‍: നിരാഹാര സമരം ചെയ്യുന്ന ഗാന്ധിയന്‍ അണ്ണ ഹസാരെ അവശനിലയിലായി. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞു. കഴിഞ്ഞ മാസം 30നാണ് ലോക്പാല്‍ നിയമനം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് അണ്ണ ഹസാരെ നിരാഹാര സമരമാരംഭിച്ചത്.
2011ല്‍ ലോക്പാല്‍ ആവശ്യവുമായി ഡല്‍ഹിയില്‍ അണ്ണാ ഹസാരെ നിരാഹാരമിരുന്നത് രണ്ടാം യുപിഎ ഭരണത്തിന്റെ പതനത്തിന്റെ കാരണങ്ങളില്‍ ഒന്നായിരുന്നു. അതേ ആവശ്യവുമായി എന്‍ഡിഎ ഭരണത്തിന്റെ അവസാന നാളുകളില്‍ സ്വന്തം ഗ്രാമമായ റാലേഗാന്‍ സിദ്ധിയിലാണ് അണ്ണ ഹസാരെ വീണ്ടും നിരാഹാര സമരം ചെയ്യുന്നത്.
Discussion about this post