നാഗര്‍കോവില്‍: വീട്ടില്‍ അതിക്രമിച്ച് കയറി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. തോവാളയ്ക്ക് സമീപം കൃഷ്ണന് പുതൂര്‍ അമ്മന്‍കോവിലിന് സമീപം മണികണ്ഠന്(42), ഭാര്യ കല്യാണി(40) എന്നിവരെയാണ് നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികളുടെ മകള്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആരോ വാതില്‍ മുട്ടുന്ന ശബ്ദം കേട്ട് എത്തിയ കല്യാണിയെ സംഘം അരിവാളുകൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് കല്യാണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകളെയും ഭര്‍ത്താവിനെയും അക്രമി സംഘം വെട്ടി.
കല്യാണി സംഭവ സ്ഥലത്ത് വെച്ചും മണികണ്ഠന് ആശുപത്രിയിലുമാണ് മരിച്ചത്. നാലംഗ സംഘത്തിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
Discussion about this post