ന്യൂഡല്‍ഹി: എല്ലാ ദിവസവും രാവിലെ ഉണര്‍ന്ന് നോക്കുമ്പോള്‍ ഏതെങ്കിലുമൊക്കെ സ്വത്തുക്കള്‍ കണ്ട്കെട്ടുന്ന വാര്‍ത്തകളാണ് കാണുന്നതെന്ന് വിവാദ വ്യവസായി വിജയ് മല്യ. ആകെ 9000 കോടിയാണ് ബാങ്കിന് നല്‍കാനുള്ള കടം, പക്ഷേ ഇപ്പോള്‍ 13,000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയില്ലേ.. എന്നാണ് ഇത് അവസാനിക്കുക എന്ന് മല്യ ചോദിക്കുന്നു.
Every morning I wake up to yet another attachment by the DRT recovery officer. Value already crossed 13,000 crores. Banks claim dues including all interest of 9,000 crores which is subject to review. How far will this go and well beyond ? Justified ??
— Vijay Mallya (@TheVijayMallya) February 1, 2019
ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്തുവകകളും കണ്ടുകെട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള കടത്തില്‍ കൂടുതല്‍ ഇപ്പോള്‍ തന്നില്‍ നിന്ന് പിടിച്ചെടുക്കുന്നുണ്ട്. ഈ നടപടികള്‍ നിയമവിരുദ്ധമാണെന്നും മല്യ ആരോപിച്ചു. സാമ്പത്തിക കുറ്റകൃത്യത്തിന് ഇന്ത്യയിലും ഇംഗ്ലണ്ടിലും മല്യ നിയമനടപടി നേരിടുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നെഴുതിയത്.
Discussion about this post