ബീഹാര്‍: ആര്‍ജെഡി നേതാവ് മുഹമ്മദ് സലാഹുദ്ദീന്റെ സഹോദരിപുത്രന് യൂസഫ് കൊല്ലപ്പെട്ടു. അജ്ഞാതന്‍ യൂസഫിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകികളെക്കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.അതേസമയം അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ആര്‍ജെഡിയുടെ മുന്‍ എംപിയും ലാലു പ്രസാദിന്റെ ഉറ്റ അനുയായിയുമാണ് മുഹമ്മദ് സലാഹുദ്ദീന്. 2015ല്‍ നടന്ന കൊലപാതക കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് സലാഹുദ്ദീന്.
Discussion about this post