ന്യൂഡല്‍ഹി: ആര്‍ക്കും അധികം അറിയാത്ത കാര്യമാണ് മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകള്‍ ഇഷ അംബാനി വെളിപ്പെടുത്തിയത്. വിവാഹ ജീവിതത്തിലേക്ക് കടന്ന താന്‍ വളരെ സന്തോഷവതിയാണെന്ന് ഇഷ പറയുന്നു. അതേസമയം തന്റെ മാതാപിതാക്കള്‍ തന്റെ ഭാഗ്യമാണെന്നും ഇഷ മനസു തുറന്നു.
ഏഴു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് തന്നെയും ആകാശിനേയും ഐവിഎഫിലൂടെ അംബാനി കുടുംബത്തിന് ലഭിച്ചത്. ഇതോടെ അമ്മ നിതാ അംബാനി മുഴുവന്‍ സമയവും വീട്ടമ്മയായി മാറുകയായിരുന്നു. തങ്ങള്‍ക്ക് അഞ്ചു വയസ്സായതിനു ശേഷമാണ് അമ്മ തിരികെ ജോലിത്തിരക്കുകളിലേക്ക് മടങ്ങിയെത്തിയതെന്നും ഇഷ പറയുന്നു.
അമ്മ വളരെ കാര്‍ക്കശ്യക്കാരിയാണ്, കൃത്യസമയത്ത് ഭക്ഷണം കഴിക്കണം, നന്നായി പഠിക്കണം.. എന്നാല്‍ അച്ഛന് അങ്ങനെയല്ല. ഇരുവരും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ ആദ്യം രണ്ടുപേരും വിളിക്കുന്നത് അച്ഛനെയാണെന്നും ഇഷ പറഞ്ഞു. അതിസമ്പന്ന കുടുംബത്തില്‍ പിറന്നുവെങ്കിലും അച്ഛനമ്മമാര്‍ വളര്‍ന്ന സാഹചര്യം, അവര്‍ വിശ്വസിച്ചിരുന്ന മൂല്യങ്ങള്‍ ഇവയൊക്കെ പകര്‍ന്നു തന്നാണ് തങ്ങളെ വളര്‍ത്തിയതെന്നും ഇഷ വ്യക്തമാക്കി.
2018 ഡിസംബര്‍ 12 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹ ദിനത്തില്‍ അമ്മ നിതയുടെ 35 വര്‍ഷം പഴക്കമുള്ള ചുവന്ന വിവാഹസാരിയും ദുപ്പട്ടയുമാണ് മനോഹരമാക്കി ഇഷ ധരിച്ചത്.
Discussion about this post