ന്യൂഡല്‍ഹി: സിബിഐ തലവനെ തെരഞ്ഞെടുക്കാനാകാതെ ഉന്നതതല സമിതി വീണ്ടും പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഇന്നലെ സമിതി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ നരേന്ദ്രമോഡി നിര്‍ദ്ദേശിച്ച വ്യക്തിയുടെ പേരില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചതാണ് ഇന്നലെ ഡയറക്ടറിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതെന്നാണ് സൂചന.
തുടര്‍ച്ചയായ രണ്ടാം തവണയാണ് സമിതി ഇത്തരത്തില്‍ തീരുമാനം എടുക്കാതെ പിരിയുന്നത്. നാളെ സമിതി വീണ്ടും യോഗം ചേര്‍ന്നേക്കുമെന്നാണ് സൂചന.