ന്യൂഡല്‍ഹി: ലോകസഭയില്‍ അവതരിപ്പിച്ച ബജറ്റിനിടയില്‍ ബോളിവുഡ് ചിത്രം ‘ഉറി’യെ വാനോളം പുകഴ്ത്തി പിയൂഷ് ഗോയല്‍. ‘ ഈയിടെ ഒരു സിനിമ കണ്ടു. എന്തൊരു ആവേശമായിരുന്നു’ എന്നാണ് ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
മന്ത്രി ചിത്രത്തെ കുറിച്ച് പരാമര്‍ശിച്ച സമയത്ത് ബിജെപി നേതാക്കള്‍ ഡെസ്കിലടിച്ച് തങ്ങളുടെ അംഗീകാരമറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും നേരത്തെ ചിത്രത്തെ പുകഴ്ത്തി സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേ സമയം ചിത്രം ബിജെപിയെ പുകഴ്ത്തുവാനായി ചിത്രീകരിച്ചിട്ടുള്ളതാണെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു
ജമ്മുവിലെ ഉറിയില്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ
ആസ്പദമാക്കി ചിത്രീകരിച്ച ചിത്രമാണ് ‘ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക്’. വിക്കി കൗശാല്‍ നായകനായി എത്തിയ ചിത്രത്തില്‍ യാമി ഗൗതമാണ് നായിക. ആദിത്യ ആണ് ചിത്രത്തിന്റെ സംവിധായകന്.
Discussion about this post