കൊല്‍ക്കത്ത: തന്നെ അവഹേളിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ചുട്ടമറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ സര്‍ക്കാര്‍ ചെലവിലല്ല ജീവിക്കുന്നതെന്നും ചിത്രകല തനിക്ക് വളരെ ഇഷ്ടമാണെന്നും അത് സാമ്പത്തിക ലാഭത്തിന് വേണ്ടി ഉപയോഗിക്കാറില്ലെന്നും കൊല്‍ക്കത്തയില്‍ നടക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്യവെ മമത പറഞ്ഞു.
മമത സ്വന്തം പെയിന്റിങ്ങുകള്‍ ചിട്ടി ഫണ്ട് മുതലാളിമാര്‍ക്ക് വിറ്റ് കോടികള്‍ സമ്പാദിക്കുകയാണെന്നുള്ള അമിത് ഷായുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മമത.
ഏഴ് തവണ എംപിയായ വ്യക്തിയാണ് താന്‍. ഒരു നയാ പൈസ പെന്‍ഷന്‍ ഇന്ന് വരെ വാങ്ങിയിട്ടില്ല. എംഎല്‍എ എന്ന നിലയില്‍ ലഭിക്കുന്ന അലവന്‍സ് എടുക്കാറില്ല. താന്‍ ചിത്രങ്ങള്‍ വരക്കാറുണ്ട്. പെയിന്റ് ചെയ്യുന്നത് അതിനോടുള്ള അഭിനിവേശം കൊണ്ടാണ്. പുറത്ത് വില്‍ക്കാറില്ല. പുസ്തകള്‍ എഴുതി കിട്ടുന്ന റോയല്‍റ്റി തുകയാണ് ഏക വരുമാന മാര്‍ഗമെന്നും മമത തുറന്നടിച്ചു.
Discussion about this post