ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മോഡി സര്‍ക്കാരിന്റെ ബജറ്റിനെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. ഇന്ത്യയിലെ പാവങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നോട്ടു വെച്ച ആശയങ്ങള്‍ അതേപടി പകര്‍ത്തുകയായിരുന്നു ബിജെപി എന്ന് മുന്‍ ധനകാര്യമന്ത്രി കുറ്റപ്പെടുത്തി.
‘രാജ്യത്തിന്റെ സ്രോതസ്സുകള്‍ ആദ്യം രാജ്യത്തെ പാവങ്ങള്‍ക്ക് എന്ന കോണ്‍ഗ്രസിന്റെ നയം അതേപടി പകര്‍ത്തിയ ഇടക്കാല ധനകാര്യമന്ത്രിക്ക് നന്ദി’ എന്നായിരുന്നു ചിദംബരം ട്വിറ്ററില്‍ കുറിച്ചത്. പിയൂഷ് ഗോയലിന്റെ ബജറ്റ് പ്രസംഗത്തിലെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് പി ചിദംബരം നേരത്തെ രംഗത്തെത്തിയിരുന്നു. 45 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് 7% വളര്‍ച്ച ഉണ്ടായി എന്ന് വിശ്വസിക്കുക എന്ന് ചിദംബരം ചോദിച്ചിരുന്നു.
നോട്ട് നിരോധിച്ച വര്‍ഷം 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടെന്ന പിയൂഷ് ഗോയലിന്റെ വാദത്തേയും ചിദംബരം പരിഹസിച്ചു. അങ്ങനെയാണെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കൂ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
Discussion about this post