കേന്ദ്ര ബജറ്റ്; കളളപ്പണക്കാര്‍ക്കെതിരെ നടപടി തുടരും

കള്ളപ്പണത്തിനെതിരായ നടപടികളിലൂടെ 1.30 ലക്ഷം കോടി അധികനികുതി വരുമാനം സര്‍ക്കാരിന് ലഭിച്ചു.

ന്യൂഡല്‍ഹി; ലോക്‌സഭയില്‍ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. കളളപ്പണക്കാര്‍ക്കെതിരെ നടപടി തുടരുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. കള്ളപ്പണത്തിനെതിരായ നടപടികളിലൂടെ 1.30 ലക്ഷം കോടി അധികനികുതി വരുമാനം സര്‍ക്കാരിന് ലഭിച്ചു.

50,000 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു. 6,900 കോടിയുടെ ബെനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി. വിദേശത്തുള്ള 16,000 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന് നേട്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version