ന്യൂഡല്‍ഹി; ലോക്‌സഭയില്‍ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. വ്യക്തികള്‍ക്ക് ആദായനികുതി നല്‍കേണ്ട പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയതായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു.
ഇതോടെ വര്‍ഷത്തില്‍ ആകെ വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ മാത്രം ഇനി ആദായനികുതി നല്‍കിയാല്‍ മതിയാവും. മൂന്ന് കോടിയോളം മധ്യവര്‍ഗ്ഗക്കാര്‍ ഇതോടെ നികുതി ഭാരത്തില്‍ നിന്നും ഒഴിവാകും. നേരത്തെ 2.5ലക്ഷം രൂപയായിരുന്നു പരിധി. 6.5ലക്ഷം വരെ നിക്ഷേപം ഉള്ളവര്‍ക്ക് നികുതിയില്ല.