ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കൊരു കൈത്താങ്ങായി മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് . ധനമന്ത്രാലയത്തിന്റെ താല്‍കാലിക ചുമതല വഹിക്കുന്ന റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി എന്ന പദ്ധതി വഴി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന് പ്രഖ്യാപനം.
പദ്ധതി പ്രകാരം 12 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പണം നേരിട്ട് കര്‍ഷകര്‍ക്ക് അക്കൗണ്ടില്‍ എത്തിക്കും. ഇതിനായി 75000 കോടി രൂപ മാറ്റിവെച്ചു. 2022 കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പ്രഖ്യാപനത്തില്‍ ഉണ്ട്.
Discussion about this post