ഗാസിയാബാദ്: ഗാസിയാബാദില്‍ വ്യാഴാചയുണ്ടായ തീപിടുത്തത്തില്‍ കെട്ടിടം തകര്‍ന്നു വീണ് ഗര്‍ഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം. ഇവരുടെ നാല് മക്കളെയും അതിസാഹസികമായി രക്ഷപ്പെടുത്തിയ ശേഷമാണ് ഇവര്‍ മരണത്തിന്റെ കുഴിയിലേയ്ക്ക് വീണത്. എട്ട് മാസം ഗര്‍ഭിണിയായിരുന്നു 27കാരിയായ ഫാത്തിമ. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ബേക്കറിയില്‍ നിന്നും തീപടര്‍ന്നു പിടിക്കുകയായിരുന്നു.
അപ്രതീക്ഷിത തീപിടുത്തത്തില്‍ നിന്ന് തന്റെ നാല് മക്കളെയും ബാല്‍ക്കണി വഴി പുറത്തെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. റോഡില്‍ നില്ക്കുന്നവരുടെ അടുത്തേയ്ക്ക് ഇവര്‍ നാലു മക്കളെയും പണിപ്പെട്ട് എത്തിച്ചു. മക്കള്‍ സുരക്ഷിതമായതോടെ പുറത്തിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു ഫാത്തിമ. ഇതിനിടയില്‍ കെട്ടിടം തകര്‍ന്ന് വീണ ഇവരുടെ ദേഹത്തേയ്ക്ക് കെട്ടടിത്തിന്റെ മറ്റ് അവശിഷ്ടങ്ങള്‍ കൂടി വന്ന് പതിക്കുകയായിരുന്നു. അതിദാരുണമായിരുന്നു ഇവരുടെ മരണം.
സ്വന്തം അമ്മയുടെ വിയോഗം നിറകണ്ണുകളോടെ നോക്കി നില്ക്കുവാന് മാത്രമെ സാധിച്ചൊള്ളൂ. രണ്ട് മക്കള്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ബാക്കി രണ്ടു പേര്‍ക്ക് നിസാര പരുക്കുകളെയുള്ളൂ. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് എല്‍പിജി സിലിണ്ടറുകളും പൊട്ടിത്തെറിച്ചിരുന്നു. ഫാത്തിമയുടെ ഭര്‍ത്താവിന്റെതാണ് ഈ ബേക്കറി. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഫാത്തിമയും മക്കളും കഴിഞ്ഞിരുന്നത്. ഭര്‍ത്താവും സഹോദരങ്ങളും അടിനിലയിലെ ബേക്കറിയിലായിരുന്നു. കനത്ത പുക കാരണം ഫാത്തിമയുടെ അടുക്കലെത്താന് കഴിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്.
Discussion about this post