ന്യൂഡല്‍ഹി: നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ഗുരുതരമംായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ ബജറ്റ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് തിവാരി പറയുന്നത്. ബജറ്റിലെ നികുതി വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ആരോപണം.
ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കുമെന്നും, ഭവന വായ്പയുടെ ആദായ നികുതി ആനുകൂല്യം രണ്ട് ലക്ഷത്തില്‍ നിന്നും രണ്ടര ലക്ഷമാക്കിയെന്നുമുള്ള ബജറ്റിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു എന്നാണ് തിവാരി പറയുന്നത്.
Discussion about this post