ചണ്ഡീഗഢ്: വിവാദ നേതാവിനെ തിരിച്ചെടുത്ത് വീണ്ടും വിവാദത്തിലകപ്പെട്ട് ബിജെപി. പദ്മാവത് സിനിമയെ ചൊല്ലി വിവാദമുണ്ടായപ്പോള്‍ നടി ദീപികാ പദുകോണിന്റെയും സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് 10 കോടി പ്രതിഫലം പ്രഖ്യാപിച്ച നേതാവ് സൂരജ് പാല് അമുവിന്റെ രാജിയാണ് ബിജെപി തള്ളിയത്.
2017 നവംബറിലാണ് വിവാദങ്ങളെ തുടര്‍ന്ന് സൂരജ് പാല് ഹരിയാന ബിജെപിയുടെ ചീഫ് മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനം രാജിവെച്ചത്. ഇപ്പോള്‍ സംസ്ഥാന ബിജെപി അധ്യക്ഷനായ സുഭാഷ് ബരാല അമുവിനെ ബിജെപിയിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു.
പദ്മാവതിനെ ചൊല്ലിയുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ അമുവിന് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നത്.
Discussion about this post