പടക്ക നിര്‍മ്മാണ ശാലയില്‍ തീപിടുത്തം; നാല് പേര്‍ പൊള്ളലേറ്റ് മരിച്ചു

പടക്ക നിര്‍മ്മാണ ശാലക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.

ചെന്നൈ: കാഞ്ചീപുരത്തെ പടക്ക നിര്‍മ്മാണ ശാലയില്‍ ഉണ്ടായ തീ പിടുത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.

മസ്താന്(37), സെറീന ബാനു(45), മകന് മുസ്താഖ് (22), ശര്ബുദ്ദീന് ബാനു (70) എന്നിവരാണ് സംഭവസ്ഥലത്ത് വച്ച് മരിച്ചത്. വീടിനൊട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. പടക്ക നിര്‍മ്മാണ ശാലക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.

പരിക്കേറ്റയാള്‍ക്ക് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും ഇയാളെ കാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. പടക്ക നിര്‍മ്മാണശാല നടത്തിയിരുന്ന മദീനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഒളിവിലാണ്.

Exit mobile version