മുംബൈ: ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിലെ ഉച്ച ഭക്ഷണത്തിലാണ് പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
‘ഈ സംഭവം വളരെ ഗൗരവമായിട്ടാണ് കാണുന്നത്. ഡിഇഒ-യുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പരിശേധന നടത്തുന്നതിനായി ഒരു അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതായിരിക്കും. പ്രാദേശിക സംഘടനയ്ക്കാണ് സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചുമതല സ്‌കൂള്‍ കമ്മിറ്റി നല്‍കിയിരിക്കുന്നത്.’ – പ്രശാന്ത് പറഞ്ഞു.
ഈ പ്രൈമറി സ്‌കൂളില്‍ ഏകദേശം എണ്‍പതോളം കുട്ടികള്‍ പഠിക്കുന്ന
ഒന്ന് മുതല്‍ നാലാം ക്ലാസ് വരെ ആണ് ഉള്ളത്. ബുധനാഴ്ച്ച ഉച്ചക്കാണ് ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതെ തുടര്‍ന്ന് ഉച്ചഭക്ഷണ വിതരണം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് ദിഗ്രാസ്‌കര്‍ ഉത്തരവിട്ടു.
Discussion about this post