പ്രയാഗ്രാജ്: സുപ്രീംകോടതി കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം കണക്കിലെടുക്കാതെ ആണ് ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് വിധിച്ചതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കുംഭമേള നടക്കുന്ന പ്രയാഗ്രാജില് വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ വിശ്വാസികളായ യുവതികള്‍ക്ക് കയറാനുള്ള അനുവാദമാണ് കോടതി നല്‍കിയത്. അവരെ ആരെങ്കിലും തടഞ്ഞാല്‍ സംരക്ഷണം നല്‍കണമെന്നും പറഞ്ഞിരിക്കുന്നു. അതേ സമയം വിശ്വാസികളായ യുവതികള്ക്കാര്ക്കും അവിടെ പോകാന്‍ താത്പര്യമില്ല. അതിനാല്‍ ശ്രീലങ്കയില്‍നിന്ന് യുവതിയെ കൊണ്ടുവന്ന് പിന്‍വാതിലിലൂടെ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മോഹന്‍ ഭാഗവത് ആരോപിച്ചു.
Discussion about this post