ഇന്‍ഡോര്‍: വിദേശ ജോലിയെന്ന സ്വപ്നം സഫലമാക്കാന്‍ സഹോദരങ്ങള്‍ കണ്ടെത്തിയ വഴി ഞെട്ടിയ്ക്കുന്നത്. വിദേശ വിസ കിട്ടാന്‍ അറ്റക്കൈ പ്രയോഗമാണ് ഇന്ഡോറില സഹോദരങ്ങള്‍ ചെയ്തത്.
സഹോദരബന്ധം പോലും മറന്ന് വിവാഹിതരായിരിക്കുകയാണ് ഇരുവരും. സഹോദരന് ഓസ്ട്രേലിയന്‍ വിസയുണ്ട്, വിവാഹിതരായ ദമ്പതികളില്‍ ഒരാള്‍ക്ക് വിസയുണ്ടെങ്കില്‍ മറ്റൊരാള്‍ക്കും കിട്ടാന്‍ പ്രയാസമില്ല. ഈ നിയമവശം തിരിച്ചറിഞ്ഞാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്.
പഞ്ചാബിലുള്ള ഗുരുദ്വാരയില്‍ നിന്ന് വിവാഹത്തിന്റെ സമ്മതപത്രം ഒപ്പിച്ചു, അടുത്തുള്ള റജിസ്ട്രാഫീസില്‍ വിവാഹം രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷമാണ് ഓസ്ട്രേലിയയില്‍ ഭര്‍ത്താവിനൊപ്പം പോകാനുള്ള വിസ വേണമെന്ന് അപേക്ഷിച്ചത്. അപേക്ഷപ്രകാരം വിസ ലഭിച്ചു. എന്നാല്‍ ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ രണ്ട് രാജ്യത്തെയും നിയമവ്യവസ്ഥകളെ കബളിപ്പിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.
ഇരുവരെയും കണ്ടെത്താന്‍ അധികൃതര്‍ ശ്രമം തുടങ്ങി. എവിടെയാണെന്ന് കൃത്യമായ അറിവില്ലാത്തതിനാല്‍ നടപടികള്‍ എടുക്കാന്‍ തടസം നേരിടുന്നുണ്ട്. എവിടെയാണെന്ന് കണ്ടെത്തിയാലുടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.
Discussion about this post