ന്യൂഡല്‍ഹി: സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ തലവനായി രാകേഷ് അസ്താനയെ നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
അഭിഭാഷകനായ എംഎല് ശര്‍മ്മയാണ് രാകേഷ് അസ്താനയുടെ നിയമനത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. ജനുവരി 17നാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ തലവനായി രാകേഷ് അസ്താനയെ നിയമിച്ചത്.
സിബിഐയിലെ വിവാദങ്ങളും തര്ക്കങ്ങളുമൊക്കെയായിരുന്നു കാരണം. ജോയിന്റ് സെക്രട്ടറി എകെ ശര്‍മ്മ, ഡിഐജി മനീഷ് കുമാര്‍ സിന്‍ഹ, എസ്പി ജയന്ത് ജെ നായ്ക്നാവരെ എന്നിവരേയും സിബിഐ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു.
Discussion about this post