അംബരീഷിന്റെ മരണാനന്തര ചടങ്ങില്‍ മദ്യക്കുപ്പിയും സിഗററ്റും പൂജയ്ക്ക് വെച്ച് ഭാര്യ സുമലത; മരിച്ചവരുടെ ഇഷ്ട വിഭവമാണ് ഒരുക്കിയതെന്ന് ന്യായീകരണം! വിവാദം കത്തുന്നു

അംബരീഷിന്റെ മരണാനന്തര ചടങ്ങും വിവാദത്തിലേക്ക്.

ബംഗളൂരു: അന്തരിച്ച തെന്നിന്ത്യന്‍ നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷിന്റെ മരണാനന്തര ചടങ്ങും വിവാദത്തിലേക്ക്. മരിച്ചയാളുടെ ആത്മാവിന് ശാന്തി നല്‍കാനായി ഒരുക്കിയ പൂജയില്‍ പഴങ്ങള്‍ക്കും പൂക്കള്‍ക്കുമൊപ്പം മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം. ഭാര്യയും നടിയുമായ സുമലതയും കുടുംബവും അംബരീഷിന് വേണ്ടി നടത്തിയ പ്രത്യേക പൂജയിലാണ് ലഹരി വസ്തുക്കള്‍ സ്ഥാനം പിടിച്ചത്. തെലുങ്ക് ആചാര പ്രകാരം നടത്തിയ ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വിമര്‍ശനം ശക്തമാകുകയാണ്.

ചടങ്ങില്‍ മദ്യക്കുപ്പി വയ്ക്കുന്നത് എല്ലാ സ്ഥലങ്ങളിലെയും സംസ്‌കാരത്തിന് ചേരില്ലെന്നും, ഇത് തെറ്റാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി നടത്തുന്ന പൂജയില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും മറ്റും വയ്ക്കുന്ന പതിവുണ്ട്. ആ രീതിയാണ് ഇവിടെയും പിന്തുടര്‍ന്നിരിക്കുന്നതെന്ന് മറ്റു ചിലരും വാദിക്കുന്നു.

Exit mobile version