ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചും പിന്മാറി. ഇടക്കാല ഡയറക്ടറെ നിയമിച്ചത് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റിയുടെ അനുമതി ഇല്ലാതെയാണെന്നു കാട്ടി കോമണ്‍ കോസാണ് ഹര്‍ജി നല്‍കിയത്.
തുടര്‍ച്ചയായ മൂന്നാമത്തെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്നത്. നേരത്തെ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് എ കെ സിക്രി എന്നിവര്‍ കേസ് കേള്‍ക്കുന്നതിന് നിന്ന് പിന്മാറിയിരുന്നു. ചീഫ് ജസ്റ്റിസ് വീണ്ടും പുതിയ ബഞ്ച് രൂപീകരിക്കും.