ന്യൂഡല്‍ഹി: ഗാന്ധിയുടെ 71-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധികോലത്തിലേക്ക് വെടിയുതിര്‍ത്ത അഖില ഭാരത ഹിന്ദു മഹാസഭ വനിതാ നേതാവ് പൂജാ ശകുന്‍ പാണ്ഡെയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.
പൂജയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ‘Arrest_The_Terrorist_Pooja’ എന്ന ഹാഷ് ടാഗോടെയാണ് മലയാളികള്‍ കമന്റ് ചെയ്യുന്നത്. ഞങ്ങള്‍ ഗാന്ധിജിയെ സ്നേഹിക്കുന്നു എന്നും പൂജയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേര് കമന്റ് എത്തിട്ടുണ്ട്.
എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് വ്യാപകമായി പൊങ്കാല ലഭിക്കാന്‍ തുടങ്ങിയതോടെ പല പോസ്റ്റുകളും പൂജയുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുകയാണ്.
രാഷ്ട്രപിതാവിന്റെ രക്തസാക്ഷി ദിനം ആചരിക്കുന്ന വേളയില്‍ ഇത്രയും ക്രൂരമായി പെരുമാറിയ പൂജയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.കാവി വസ്ത്രം ധരിച്ചാണ് പൂജ ശകുന്‍ പാണ്ഡെ പരിപാടിയില്‍ എത്തിയത്.
ഗാന്ധി പ്രതിമയ്ക്ക് നേരെ തോക്ക് ചൂണ്ടുമ്പോള്‍ പ്രതിമയില്‍ നിന്ന് രക്തം പുറത്തവരുവായിരുന്നു. അതെസമയം ഗാന്ധിജിയുടെ കൊലപാതകിയും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന നഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തു.
Discussion about this post