അലിഗന്ധ്: ഉത്തര്‍പ്രദേശില്‍ ഗാന്ധി വധത്തെ പ്രകീര്‍ത്തിച്ച ഹിന്ദു മഹാസഭാ പ്രവര്‍ത്തക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന നാല് പേര് ഉള്‍പ്പടെ 12 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്.
മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിലാണ് ഗാന്ധിയുടെ പ്രതീകാത്മക കോലത്തിലേയ്ക്ക് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ വെടിയുതിര്‍ത്തത്. ഹിന്ദു മഹാസഭ യാണ് ഗാന്ധിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായി പ്രദര്‍ശിപ്പിക്കുകയും ചെയ്തത്.
സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് പുറകേ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി. ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്സെക്ക് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Discussion about this post