ന്യൂഡല്‍ഹി: ഹിന്ദി മാതൃഭാഷ അല്ലാത്ത സംസ്ഥാനങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഹിന്ദി ഭാഷ പരിചയപ്പെടുത്താനായി രാജ്യസഭയില്‍ ഹിന്ദി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു.
‘ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ അംഗങ്ങള്‍ക്കിടയിലും ജോലിക്കാര്‍ക്കിടയിലും ഭാഷ പ്രചരിപ്പിക്കാന്‍ സഭയില്‍ ഹിന്ദി സിനിമകള്‍ കാണിക്കാന്‍ ബഹുമാനപ്പെട്ട രാജ്യസഭാ ചെയര്മാന് ആഗ്രഹം പ്രകടിപ്പിക്കുന്നു’- രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി ഒന്നിനാണ് ആദ്യ ചിത്രത്തിന്റെ പ്രദര്‍ശനം. ‘മദര്‍ ഇന്ത്യ’യാണ് ആദ്യ ചിത്രം.
അതേസമയം രാജ്യസഭയില്‍ ഹിന്ദി ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ അംഗങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ‘ഞങ്ങള്‍ക്ക് കുറച്ചെങ്കിലും ഹിന്ദി അറിയാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് തമിഴ്, അല്ലെങ്കില്‍ മലയാളം കൈകാര്യം ചെയ്യാന്‍ കഴിയുമോ? മറ്റു ഭാഷകളേയും ബഹുമാനിക്കേണ്ടതുണ്ട്’- സിപിഐ എംപി ഡി രാജ പറഞ്ഞു.
രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു, മുന്‍ ഡെപ്യൂട്ടി ചെയര്മാന് പിജെ കുര്യന് എന്നിവരാണ് സിനിമാ പ്രദര്‍ശനത്തിന് മുന്‍ കൈയ്യെടുക്കുന്നതെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നത്. വെള്ളിഴാഴ്ച്ച പാര്‍ലമെന്റ് പിരിഞ്ഞതിനു ശേഷം ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും സിനിമ പ്രദര്‍ശിപ്പിക്കുക.
Discussion about this post