സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കണം; വിധാന്‍ സൗധയിലേക്ക് സ്ത്രീകളുടെ മാര്‍ച്ച്

ബംഗളൂരു: സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് ബംഗളൂരു വിധാന്‍ സൗധയിലേക്ക് സ്ത്രീകളുടെ മാര്‍ച്ച്.’മദ്യ നിഷേധന ആന്ദോളന’യുടെ ബാനറില്‍ ജനുവരി 19 ന് റെയ്ച്ചൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മല്ലേശ്വരം ഗ്രൗണ്ടില്‍ ഒന്നിച്ചുകൂടുകയായിരുന്നു. വിധാന്‍ സൗധയിലേക്കുള്ള മാര്‍ച്ച് പോലീസ് തടഞ്ഞു.

ഈ ദിവസം തന്നെ തങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്താനായി തിരഞ്ഞെടുത്തത് മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടിയാണ് ജീവത്യാഗം ചെയ്തതെന്നത് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കാനാണ്. മദ്യനിരോധന സമൂഹമായിരുന്നു ഗാന്ധിയുടെ സ്വപ്‌നം.

മദ്യത്തെ സാമൂഹിക വിപത്തായി കാണാതെ വരുമാനം മാത്രമായി സര്‍ക്കാര്‍ കാണുന്നത് ദുഖകരമാണെന്നും ആക്റ്റിവിസ്റ്റ് പാപമ്മ പറഞ്ഞു. മദ്യമെന്ന വിപത്തിനെക്കുറിച്ച് നിരക്ഷരര്‍ക്കുള്ള അറിവുപോലും അധികാരികള്‍ക്ക് ഇല്ലെന്നത് വളരെ അത്ഭുതപ്പെടുത്തുന്നതായും അവര്‍ കുറ്റപ്പെടുത്തി.

Exit mobile version