അലിഗഢ്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിക്കെതിരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തില്‍ വെടിയുതിര്‍ത്തത്
അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഗാന്ധിയുടെ പ്രതീകാത്മക കോലത്തില്‍ പൂജ വെടിയുതിര്‍ത്തത്. വെടിയേറ്റ് കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചു. വെടിയുതിര്‍ക്കുന്നതായി കാണിച്ച ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് പൂജ ശകുന്‍ മധുര വിതരണവും നടത്തി.
മുമ്പും മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സേയെ ആധാരിക്കുന്നവരാണ് ഹിന്ദു മഹാസഭ. ഗോഡ്സേയ്ക്കു വേണ്ടി അമ്പലം പണിയുമെന്ന് ഹിന്ദു മഹാസഭ നേരത്തെ അറിയിച്ചിരുന്നു.
Discussion about this post