ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം സ്‌കീം) പ്രഖ്യാപിക്കുമോ എന്നത്.
2016-17 ലെ സാമ്പത്തിക സര്‍വേയിലാണ് സാര്‍വത്രിക അടിസ്താന പദ്ധതിയുടെ ആശയം അവതരിപ്പിച്ചത്. നോട്ട് നിരോധനവും കറന്‍സി നിയന്ത്രണവും മൂലം പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്കു വേണ്ടി 2017-18 ല്‍ അവതരിപ്പിച്ച് ബജറ്റില്‍ ഈ പദ്ധതി ഉള്‍പ്പെട്ടേക്കും എന്ന കരുതിയെങ്കിലും അതുണ്ടായില്ല്.
അതെസമയം രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്തവന കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫെബ്രുവരി ഒന്നിന് പദ്ധതി പ്രഖ്യാപിക്കുകയാണെങ്കില്‍ അത് ലോകത്തെ തന്നെ ഏറ്റവും വിപുലമായ സാമൂഹിക സുരക്ഷ പദ്ധതിയായിരിക്കും സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി.
Discussion about this post