ന്യൂഡല്‍ഹി; കുംഭമേളയോട് അനുബന്ധിച്ച് ഗംഗയില്‍ മുങ്ങിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും മറ്റ് മന്ത്രിമാരേയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് എംപിയുമായ ശശി തരൂര്‍.
യോഗിയും മന്ത്രിമാരും പോയി ഗംഗയില്‍ കുളിച്ചതോടെ ഗംഗ ശുദ്ധീകരിക്കേണ്ട അവസ്ഥയിലായെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഗംഗയില്‍ അവര്‍ മുക്കിക്കളഞ്ഞ പാപങ്ങളെ കൂടി കഴുകിക്കളയേണ്ട അവസ്ഥയാണെന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു.
എന്നാല്‍ തരൂരിന്റെ ട്വീറ്റിനെതിരെ മറുപടിയുമായി ബിജെപിയും രംഗത്തെത്തി. തരൂര്‍ ആദ്യം സ്വന്തം പാപങ്ങള്‍ കഴുകിക്കളയട്ടേയെന്നായിരുന്നു യുപി മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നേരത്തെ കുംഭമേളയില്‍ സ്നാനം നടത്തിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്താണ് ചിലര്‍ ശശിതരൂരിനെ വിമര്‍ശിക്കുന്നത്.
गंगा भी स्वच्छ रखनी है और पाप भी यहीं धोने हैं। इस संगम में सब नंगे हैं!
जय गंगा मैया की! pic.twitter.com/qAmHThAJjD— Shashi Tharoor (@ShashiTharoor) January 29, 2019
Discussion about this post