ന്യൂഡല്‍ഹി; രാഹുല്‍ ഗാന്ധിയെ പരിഹസിച്ചതിന് സസ്പെന്റ് ചെയ്ത അധ്യാപകനെ തിരിച്ചെടുത്തു. അഭിപ്രായ സ്വാതന്ത്രത്തെ മാനിച്ചുകൊണ്ടാണ് നടപടിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അപമാനിച്ച സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ തമിഴ്നാട് എംഡിഎംകെ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ അഭിപ്രായസ്വതന്ത്രത്തിനുമേല്‍ ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
രത്ലം ടലോട്ട് ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ഫേസ്ബുക്കില്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് പോസ്റ്റിട്ടത്. അപമാനിക്കുന്നത് പ്രസ്താവനകള്‍ തന്നെ കൂടുതല്‍ ശക്തനാക്കിയെന്നും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞിരുന്നു.
ഈ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്ന് ബോധ്യമായതോടെയാണ് അധ്യാപകന്റെ സസ്പെന്‍ഷന്‍ ഓര്‍ഡര്‍ പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കി.
Discussion about this post