മഹാരാഷ്ട്ര: ലോക്പാല്‍ ബില്‍ രൂപിക്കരിക്കണമെന്നാവശ്യപ്പെട്ട് തുടങ്ങാനിരിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ നിന്നും പിന്മാറണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യം തള്ളി ഗാന്ധിയന്‍ അണ്ണാ ഹസാരെ. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഗിരീഷ് മഹാജ അണ്ണാ ഹസാരെയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു.
എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കാനാവില്ലെന്നും സമരത്തില്‍ നിന്നും പിന്മാറില്ലെന്നും അണ്ണാ ഹസാരെ തുറന്നടിച്ചു. ഇത് ജനകീയ സമരമാണെന്നും രാഷ്ട്രീയക്കാര്‍ക്ക് തന്റെ സമരപ്പന്തലില്‍ പ്രവേശനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുക, ലോക്പാല്‍ ബില്‍ രൂപീകരിക്കുക,സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അണ്ണാ ഹസാരെ നിരാഹാര സമരം തുടങ്ങുന്നത്.
Discussion about this post