മുംബൈ: പിതാവിന്റെ പ്രായമുള്ള ഒരു മനുഷ്യനെ തല്ലാനും ആക്രമിക്കാനും ഒരുങ്ങിയ യുവതമുറയിലെ കുരുന്നിന് പറ്റിയ അമളിയും അബന്ധവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റോഡിയെ ഒരു ചെറിയ വാക്കു തര്‍ക്കമാണ് ഇവയ്ക്ക് ആധാരം. തര്‍ക്കത്തില്‍ ആവേശം മൂത്ത യുവതമുറയിലെ ഒരാള്‍ പിതാവിന്റെ നേര്‍ക്ക് അടിയ്ക്കാന്‍ ഓടി ഇറങ്ങുകയായിരുന്നു.
എന്നാല്‍ അവേശം മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യത്തെ ഒരടി മാത്രമാണ് അദ്ദേഹത്തിന് കൊണ്ടത്. ശേഷം രണ്ട് കൈക്കുള്ളില്‍ പയ്യന് കുരുക്കിട്ടു മുറുക്കി. ഇതോടെ അനങ്ങാന്‍ പോലും ആകാത്ത അവസ്ഥയിലായി യുവാവ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. സംഭവം കേരളത്തില്‍ അല്ല, പക്ഷേ വീഡിയോ ഏറ്റെടുത്തിരിക്കുന്നത് മലയാളികളാണ്. ‘പോയി തരത്തില്‍ കളിക്കെടാ ചെക്കാ…’ എന്ന കണക്കെയാണ് സംഭവം വൈറലാകുന്നത്. അച്ഛന്റെ പ്രായമുള്ളവര്‍ക്ക് നേരെ കുരച്ച് ചാടിയാല്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.
ആരോഗ്യമുള്ള ആ കൈക്കുള്ളില്‍ കിടന്ന് ഒന്നനങ്ങാന്‍ പോലുമാകാതെ ആകെ വിയര്‍ത്തുപോയി ഈ പാവം യുവാവ്. എന്നാല്‍ ഏറെ കൗതുകം മറ്റൊന്നാണ്, ‘അവനെ വിടൂ അവന് ചെറിയ കുട്ടിയല്ലേ..’ എന്ന് പറഞ്ഞ് ആ മനുഷ്യനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഒപ്പമുണ്ടായിരുന്ന സ്ത്രീ. അവരില്ലായിരുന്നുവെങ്കില്‍ നിന്റെ ജീവന് അദ്ദേഹത്തിന്റെ കൈയ്യില്‍ ഇരിക്കുമായിരുന്നുവെന്നും കമന്റുകള്‍ എത്തുന്നുണ്ട്.
Discussion about this post