ന്യൂഡല്‍ഹി: ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന അന്യമതസ്ഥരുടെ കൈകള്‍ വെട്ടണമെന്ന് പറഞ്ഞ ബിജെപി കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡേയ്ക്ക് തക്ക മറുപടി നല്കി കോണ്‍ഗ്രസ് നേതാവ് തെഹ്സിന് പുനാവാല.
തന്റെ ഭാര്യയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് പുനാവാല വിവാദ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് മറുപടി നല്‍കിയിരിക്കുന്നത്. ട്വീറ്റും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
”ഞാന്‍ എന്റെ ഹിന്ദുഭാര്യയെ തൊട്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യൂ. ഇതൊരു വെല്ലുവിളിയാണ് സാര്‍,” എന്നാണ് ചിത്രത്തിനൊപ്പം പുനാവാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹെഗ്ഡേയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
മന്ത്രിപദവിയ്ക്ക് അയോഗ്യനാണ് ഹെഗ്ഡേ എന്നും അതിനാല്‍ പുറത്താക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ പ്രതികരിച്ചത്.
Good afternoon @AnantkumarH . See my hands are touching my hindu life ..Now do what u can !! It's a dare sir!! pic.twitter.com/8AyJcV5yqT
— Tehseen Poonawalla (@tehseenp) 28 January 2019
Discussion about this post