ന്യൂഡല്‍ഹി: ജോലിയോടുള്ള ആത്മാര്ഥതയില് അവധികളെടുക്കാതെ സ്വകാര്യ കമ്പനി ജീവനക്കാരന് സമ്പാദിച്ചത് 19 കോടി രൂപ. എല്‍ ആന്‍ഡ് ടി ചെയര്മാന് അനില്‍കുമാര്‍ മണിഭായ് നായികാണ് അവധി ദിവസങ്ങളിലും ജോലി ചെയ്ത് 2019ലെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയത്.
രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായ അനില്‍കുമാറിന്റെ പ്രതിമാസ ശമ്ബളം. അദ്ദേഹം ഒരിക്കല്‍ പോലും അവധികള്‍ എടുത്തിരുന്നില്ല. 1965ലാണ് അദ്ദേഹം ജൂനിയര്‍ എന്‍ജിനയറായി എല്‍ ആന്‍ഡ് ടിയില്‍ ജോലിയില്‍ കയറിയത്. 2003ല്‍ കമ്പനി ചെയര്‍മാനായി സ്ഥാനക്കയറ്റവും കിട്ടി.
രാജ്യം എഴുപതാം റിപ്പബ്ലിക് ഡേ ആഘോഷിച്ചപ്പോള്‍ അനില്‍കുമാര്‍ മണിഭായിയെ പത്മവിഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. വ്യാപാര മേഖലയിലെ സംഭാവനകള്‍ക്കായിരുന്നു പുരസ്കാരം.
Discussion about this post