ഭോപ്പാല്‍: വിവാഹ ദിനത്തില്‍ ഗൗണ്‍ ഇട്ട് വന്ന വധുവിനോട് സാരി ഉടുക്കാന്‍ ആവശ്യപ്പെട്ടും സാരിതലപ്പ് കൊണ്ട് തലമറയ്ക്കണമെന്നും ആവശ്യപ്പെട്ട് വരന്റെ വീട്ടുകാര്‍. കലിതുള്ളി വധു വിസ്സമ്മത അറിയിച്ചതോടെ കല്യാണ പന്തലില്‍ നടന്നത് കൂട്ടത്തല്ല്. ശേഷം നാടകീയ സംഭവങ്ങള്‍ അവസനാച്ചതോടെ വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. മധ്യപ്രദേശിലെ രത്‌ലാമിലാണ് വിചിത്ര സംഭവം.
വര്‍ഷ സൊനാവ, വല്ലഭ് പഞ്ചോളി എന്നിവരാണ് വിവാഹിതരാവാനിരുന്നത്. വരന്‍ എന്‍ജിനീയറും വധു സര്‍ക്കാര്‍ ജീവനക്കാരിയുമാണ്. വിവാഹം നിശ്ചയിച്ച സമയത്ത് തന്നെ ഇു കൂട്ടരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിറഞ്ഞിരുന്നു. ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് വിവാഹം നടത്താം എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.
ചടങ്ങ് തുടങ്ങി അല്പം കഴിഞ്ഞതോടെ വരന്റെ വീട്ടുകാരാണ് പ്രശ്‌നം തുടങ്ങി വെച്ചത്. വധു ധരിച്ച വേഷം ശരിയായില്ലെന്ന് വരന്റെ കൂട്ടുകാരില്‍ ചിലര്‍ പറഞ്ഞു. ബന്ധുക്കളില്‍ ചിലരും ഇത് സമ്മതിച്ചു. വേഷം മാറ്റിയേ പറ്റൂ എന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ധരിച്ചിരിക്കുന്ന ഗൗണ്‍ മാറ്റി സാരി ഉടുക്കാനായിരുന്നു നിര്‍ദ്ദേശം. കൂടാതെ സാരിത്തലപ്പുകൊണ്ട് തല മറയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതുകേട്ടതോടെ വധു കലിതുള്ളി. എന്തുസംഭവിച്ചാലും വേഷംമാറുന്ന പ്രശ്‌നമേ ഇല്ലെന്ന് വധു ഉറപ്പിച്ചുപറഞ്ഞു. ഇതോടെ വരന്റെ വീട്ടുകാരും പ്രകോപിതരായി.
അതോടെ വധുവിനെ അനുകൂലിച്ച് അവരുടെ ബന്ധുക്കളെത്തി. അല്പം കഴിഞ്ഞതോടെ കൂട്ട അടിയായി. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നാലുപാടും ചിതറിയോടി. ചിലര്‍ ഭക്ഷണവും വലിച്ചെറിഞ്ഞു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തനിക്ക് ഈ വിവാഹം വേണ്ടെന്ന് വധു വാശിപിടിച്ചു. വരന്റെ കൂട്ടരുടെ നിലപാടും ഇതായിരുന്നു. പോലീസിന്റെ മധ്യസ്ഥതയില്‍ മണിക്കൂറുകളോളം ചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. എടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് വധു ഉറച്ച് പറയുകയായിരുന്നു.
Discussion about this post