കല്യാണ്‍: മകന്റെ സ്കൂളിലെ കള്ച്ചറല്പരിപാടിയ്ക്കിടെ നൃത്തം ചെയ്തുവെന്നാരോപിച്ച് യുവതിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലിചതച്ച് ഭര്‍ത്താവ്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അല്പ കലോഖെ എന്ന 25കാരിക്കാണ് ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനമേറ്റത്. സ്കൂളിലെ ഡാന്‍സ് പരിപാടിയില്‍ പങ്കെടുത്തതിന് ഭര്‍ത്താവ് സുനില്‍ അല്‍പയെ അസഭ്യം പറഞ്ഞിരുന്നു. കേട്ടാലറയ്ക്കുന്ന അസഭ്യ വര്‍ഷമാണ് അയാള്‍ നടത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ അല്പയും ഭര്‍ത്താവുമായി സംഭവത്തെ ചൊല്ലി തര്‍ക്കവും വഴക്കും ഉണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച ഇരുവരും തമ്മിലുള്ള തര്‍ക്കം കൈയ്യേറ്റത്തില്‍ എത്തുകയായിരുന്നു. ഇതിനിടെ ഒരു ക്രിക്കറ്റ് ബാറ്റ് കൈയ്യിലെടുത്ത് അല്‍പയെ മര്‍ദ്ദിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ തലയിലും കൈയ്യിലും കാലിലും ഗുരുതര പരുക്ക് സംഭവിച്ചിട്ടുണ്ട്.
Discussion about this post