ഭോപ്പാല്‍: ആരുമില്ലാത്ത സമയം നോക്കി വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ അക്രമിയെ കുരച്ച് ചാടി കടിച്ച് പറിച്ച് ഓടിച്ച് നായ. തെരുവില്‍ നിന്നും എടുത്ത് വളര്‍ത്തിയ നായയാണ് തന്റെ പ്രിയപ്പെട്ടവളെ ഉപദ്രവിക്കുന്നത് കണ്ട് കുരച്ച് ചാടിയത്. തെരുവില്‍ കഴിഞ്ഞിരുന്ന നായക്ക് ഷേരു എന്ന് പേരിട്ട് പതിവായി ഭക്ഷണം എത്തിച്ചിരുന്നു. ശേഷം പിന്നാലെ കൂട്ടുകയായിരുന്നു. വെപ്രാളത്തിനിടയില്‍ അക്രമി നായയെ കത്തിയെടുത്ത് കുത്തുകയും ചെയ്തു. കാലിന് പരിക്കേറ്റിട്ടു പോലും അക്രമിയെ വിരട്ടി തുരത്തിയോടിച്ചു ഷേരു.
ആരുമില്ലാത്ത സമയത്ത് വീട്ടിലേക്ക് നുഴഞ്ഞുകയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ സുനില്‍ എന്ന യുവാവ് നടത്തിയ ശ്രമമാണ് തെരുവ് നായ പരാജയപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സ്ത്രീയുടെ മുറിയുടെ ഒരു മൂലയില്‍ കിടന്നുറങ്ങുകയായിരുന്നു നായ. മൂന്ന് മണിയോടെ യുവതിയുടെ ശബ്ദം കേട്ട് ഞെട്ടിയുണരുകയായിരുന്നു. വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന യുവാവ് യുവതിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പെട്ടെന്ന് കുരച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. പേടിച്ചുപോയ യുവാവ് നായയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പിന്നീട് യുവതി നല്കിയ പരാതിയില്‍ തൊട്ടടുത്ത് തന്നെ താമസിക്കുന്ന സുനില്‍ എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. അക്രമിക്ക് വേണ്ടിയുള്ള തെരച്ചിലിലാണ്. ചോളാ മേഖലയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന യുവതിക്ക് നേരെയായിരുന്നു അക്രമം ഉണ്ടായത്.
Discussion about this post