മംഗളൂരു; ട്രെയിനിന്റെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തലയും കൊണ്ട് ട്രെയിന്‍ ഓടിയത് 110 കിലോമീറ്റര്‍ ദൂരം. ട്രെയിനിന്റെ വീലുകള്‍ കൃത്യമായി തിരിയുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ട ലോകോപൈലറ്റിന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ട്രെയിന്‍ എഞ്ചിന്‍ സ്പ്രിങ്ങില്‍ തലകുരുങ്ങിയതായി കണ്ടെത്തിയത്. ചിക്ക്മംഗളൂരുവിലാണ് സംഭവം.
കുടുങ്ങിയ തല പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയും റെയില്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറുകയും ചെയ്തു. അതേസമയം, വെള്ളിയാഴ്ച അര്‍ധരാത്രി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തല കാണാനില്ലെന്ന് കാണിച്ച് റാണെബന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍സികരെ റെയില്‍വേ സ്റ്റേഷനിലേക്ക് ഫോണ്‍ വന്നിരുന്നു.
തുടര്‍ന്ന് രണ്ട് സ്റ്റേഷനിലെയും ഉദ്യോഗസ്ഥര്‍ വേര്‍പ്പെട്ട തലയുടെ ഫോട്ടോ കൈമാറുകയും ആത്മഹത്യ ചെയ്തയാളുടേതാണ് തല എന്നുറപ്പാക്കുകയും ചെയ്യുകയായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തല ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ദേശീയ പാത 48ന് സമീപം ഒരു ധാബയില്‍ ജോലിചെയ്തിരുന്ന 31 കാരനായ കുമാര്‍ പരശപ്പ തല്‍വാര്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത സ്ഥലത്ത് നിന്നും 110 കിലോമീറ്ററോളം ദൂരം പോയതിന് ശേഷമാണ് കലകുരുങ്ങിയതായി കണ്ടെത്തിയത്.
Discussion about this post