ന്യൂഡല്‍ഹി: പൗരത്വ ബില്ല് പാസാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം കനക്കുമ്പോഴും അസം ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൂന്ന് ട്രൈബല്‍ ഓട്ടോണമസ് കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച അസം ജനതക്ക് ട്വിറ്ററിലൂടെ മോഡി നന്ദി അറിയിക്കുകയും ചെയ്തു.
അസമിലെ സഹോദരി സഹോദരന്മാര്ക്ക് നന്ദിയെന്നും ബിജെപിയുടെ ലക്ഷ്യം അസമിന്റെ വികസനവും അഭിവൃദ്ധിയുമാണെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. അസം ജനതയുടെ പരിവര്‍ത്തനത്തിനായി കേന്ദ്രസര്‍ക്കാരും ഗവണ്മെന്റും നിരവധി പദ്ധതികള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Gratitude to my sisters and brothers of Assam for the strong support to @BJP4Assam in polls to three Tribal Autonomous Councils in the state.
I appreciate the local unit of the Party for their constant efforts to serve the people of the state. https://t.co/b9n6VEVIB4
— Narendra Modi (@narendramodi) January 29, 2019
Discussion about this post