ഭോപ്പാല്‍: പോലീസ് വെടിവെയ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരിനായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച യുവനേതാവ് ഗണ്‍വന്ത് പട്ടീദാര്‍ ബിജെപി ഉപേക്ഷിച്ചു. ബിജെപി സര്‍ക്കാര്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടീദാര്‍ പാര്‍ട്ടി വിട്ടത്. കര്‍ഷകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണു രാജിയെന്നു പട്ടീദാര്‍ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍ കര്‍ഷകര്‍ക്കു ശക്തമായ ഉറപ്പുകള്‍ നല്കാന് തയാറായാല്‍ സഹകരിക്കാന്‍ തയാറാണെന്നും നൗജവാന് കിസാന്‍സഭാ നേതാവ് കൂടിയായ പടിദാര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂണില്‍ പോലീസ് വെടിവയ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട മന്ദ്സോറില് ബിജെപി കര്‍ഷകരുമായി സമാധാന ചര്‍ച്ചകള്‍ക്കു നിയോഗിച്ചത് പട്ടീദാറിനെയായിരുന്നു. ഇയാളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു. 2015ല്‍ സില പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട പട്ടീദാര്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.
നേരത്തെ, ഓപിയം കള്ളക്കടത്തമായി ബന്ധപ്പെട്ട് മന്ദ്സോര് കോടതി പട്ടീദാറിനെ ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു
Discussion about this post