അലിഗഢ്: കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിന്ധുവും നടന്മാരായ നസ്റുദ്ദീന്‍ ഷായയെും, ആമിര്‍ഖാനെയും രാജ്യദ്രോഹികളാക്കി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആമിറും നസ്റുദ്ദീന്‍ ഷായും നല്ല അഭിനേതാക്കളായിരിക്കാം എന്നാല്‍ രാജ്യ ദ്രോഹികളായതിനാല്‍ അവര്‍ ബഹുമാനമര്‍ഹിക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
അജ്മല്‍ കസബ്, യാക്കൂബ്, ഇശ്രത് ജഹാന്‍ എന്നിവരെ പോലെയുള്ള യുവാക്കളെയല്ല, എപിജെ അബ്ദുല്‍ കലാമിന്റെ പാത പിന്തുടരുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും കസബിന്റെ പാത പിന്തുടരുന്നവര്‍ രാജ്യദ്രോഹികളാണെന്നും ഇന്ദ്രേഷ് ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ അലിഗറില്‍ നടന്ന പൊതുസമ്മേളനത്തിനിടെയായിരുന്നു പരമാര്‍ശം. വിവാദ പ്രസ്താവനയുടെ പേരില്‍ ശ്രദ്ധനേടിയ ആളാണ് ഇന്ദ്രേഷ് കുമാര്‍. ആളുകള്‍ ബീഫ് തിന്നുന്നത് നിര്‍ത്തിയാല്‍ പിന്നെ രാജ്യത്ത് ആള്‍ക്കൂട്ട കൊലകളുമുണ്ടാകില്ലെന്നും ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സംസ്‌കാരം പ്രധാനമാണെന്നുമുള്ള ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന വന്‍ വിവാദത്തില്‍ എത്തിയിരുന്നു.
Discussion about this post