ബാന്ദ: സുഖമില്ലാതെ കിടക്കുന്ന അമ്മയെ കാണാന്‍ അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യക്ക് ശ്രമിച്ചു. മര്‍ദാന്‍ നാക പോലീസ് ഔട്ട്പോസ്റ്റിലെ കോണ്‍സ്റ്റബിളായ അരുണ്‍ കുമാര്‍ വര്‍മ്മ(28)യാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
അമ്മക്ക് സുഖമില്ലാതിരുന്നതിനാല്‍ അരുണ്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ ദസ്സറയുടെ തിരക്കായതിനാല്‍ അവധി നല്‍കാനാവില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏറേ നിരാശയിലായിരുന്ന അരുണ്‍ ഞായറാഴ്ച ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി കൊതുകിനെ പ്രതിരോധിക്കാനുപയോഗിക്കുന്ന വിഷമെടുത്ത് അരുണ്‍ കഴിക്കുകയായിരുന്നു. എന്നാല്‍ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതാല് ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു.
തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത അരുണിന് അമ്മയോടൊപ്പം തങ്ങാന്‍ ഇരുപത് ദിവസത്തെ അവധി നല്‍കിയെന്ന് മേലുദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post