ന്യൂഡല്‍ഹി: ആര്‍എസ്എസ് ഭീകരസംഘടനയാണെന്ന് അംബേദ്കറുടെ ചെറുമകനും ഭാപ്രിയ ബഹുജന്‍ മഹാസംഘ് നേതാവുമായ പ്രകാശ് അംബേദ്കര്‍. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആയുധങ്ങളേയും സ്ഫോടക വസ്തുകളേയും ആരാധിക്കുന്നു. പോലീസും സൈന്യവും ഉള്ളപ്പോള്‍ പിന്നെ എന്തിനാണ് അവര്‍ക്ക് ആയുധങ്ങള്‍ എന്ന് തനിക്ക് അറിയണമെന്നും പ്രകാശ് അംബേദ്കര്‍ കൂട്ടിച്ചേര്‍ത്തു. വഞ്ചിത് ബഹുജന്‍ സഭാ വേദിയില്‍ സംസാരിക്കവേയാണ് പ്രകാശ് അംബേദ്കറുടെ വിമര്‍ശനം.
Discussion about this post