ന്യൂഡല്‍ഹി: ജനസമ്പര്‍ക്ക പരിപാടിക്കിടെ സ്ത്രീയോട് മോശമായി പെരുമാറിയ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍. സിദ്ധരാമയ്യ ആ സ്ത്രീയെ ചൂഷണം ചെയ്യുകയാണ് ചെയ്തത്. അതൊരു കുറ്റകൃത്യമാണ്. ഒരു കുടുംബത്തിലെ സ്ത്രീകളെ മാത്രമേ കോണ്‍ഗ്രസുകാര്‍ ബഹുമാനിക്കാന്‍ പഠിച്ചിട്ടുള്ളൂവെന്നും പ്രകാശ് ജാവേദ്കര്‍ കുറ്റപ്പെടുത്തി.
സിദ്ധരാമയ്യ ചെയ്തത് ഒരു കുറ്റകൃത്യമാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ അവരെ ചൂഷണം ചെയ്യുകയാണുണ്ടായത്. ഇതിന് രാഹുല്‍ മറുപടി പറയേണ്ടിയിരിക്കുന്നവെന്നും ജാവേദ്കര്‍ പറഞ്ഞു. ഒരു കുടുംബത്തിലെ സ്ത്രീകളെ മാത്രമേ കോണ്‍ഗ്രസുകാര്‍ ബഹുമാനിക്കാന്‍ പഠിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനസമ്പര്‍ക്ക പരിപാടിക്കിടെ സ്ത്രീയോട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തട്ടിക്കയറിയിരുന്നു.
എംഎല്‍എയെ കാണാനില്ലെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരില്ലെന്നും പരാതി പറഞ്ഞ യുവതിയുടെ മൈക്ക് തട്ടിപ്പറിക്കാന്‍ സിദ്ധരാമയ്യ ശ്രമിക്കുകയും സ്ത്രീയോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
Discussion about this post