ന്യൂഡല്‍ഹി: മുനമ്പം തീരംവഴി ഇന്ത്യയില്‍ നിന്നും അനധികൃത കുടിയേറ്റത്തിനായി പുറപ്പെട്ട സംഘത്തെ കുറിച്ച് വിവരം ലഭിച്ചെന്ന് ഓസ്‌ട്രേലിയ. ഒരു സംഘമാളുകള്‍ അനധികൃതമായി കടന്നുവരുന്നുണ്ടെന്ന വിവരം അറിഞ്ഞു, എന്നാല്‍ അനധികൃതമായി എത്തുന്ന ആരെയും തങ്ങളുടെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍നിന്ന് ബോട്ടുമാര്‍ഗം ഒരു സംഘം പുറപ്പെട്ടതായി അറിവ് ലഭിച്ചിട്ടുണ്ട്, അനധികൃതമായി എത്തുന്ന ഏതു ബോട്ടും തങ്ങള്‍ പിടികൂടും. ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയയ്ക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Discussion about this post