ബംഗളൂരു: ബംഗളൂരു നഗരത്തില്‍ വീണ്ടും എച്ച്1 എന്‍1 ഭീഷണി. ജനുവരി 25 വരെയുള്ള കണക്ക് പ്രകാരം കോര്പറേഷന് പരിധിയില്‍ 25 പേരും നഗരത്തില്‍ 31 പേരുമാണ് ചികില്‍സ തേടിയത്. സംസ്ഥാനത്ത് ആകെ 152 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ കന്നഡ ജില്ലയില്‍ 18 പേര്‍ക്കും ശിവമൊഗ്ഗയില്‍ പത്ത് പേര്‍ക്കും മൈസൂരുവില്‍ പതിനഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പൊതു ജനങ്ങള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്കി. എന്നാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കാലാവസ്ഥയില്‍ ഉണ്ടായ വലിയ വ്യതിയാനവും മറ്റു രോഗ ബാധിത പ്രദേശത്തെ ആളുകളുമായി ഉള്ള സമ്പര്‍ക്കവുമാണ് നഗരത്തില്‍ രോഗം പടരാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.
ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ പരമാവധി മാസ്കുകള്‍ ഉപയോഗിക്കണമെന്നും, സോപ്പുപയോഗിച്ച് കൈ കഴുകുക, പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ വകുപ്പ് അറിയിച്ചു.
Discussion about this post