ലക്നൗ: ഉത്തര്‍പ്രദേശിലെ കുഷി നഗറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണു. പൈലറ്റ് രക്ഷപ്പെട്ടെന്ന് വ്യോമസേന അറിയിച്ചു. ലക്നൗവിന് 300 കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനം തകര്‍ന്ന് വീണത്. ഗൊരഖ്പൂര്‍ വ്യോമതാവളത്തില്‍ നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായും വ്യോമസേന വ്യക്തമാക്കി. പതിവ് നിരീക്ഷണപ്പറക്കല്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ഒരു വര്‍ഷത്തിനുള്ളില്‍ സമാനമായ രീതിയില്‍ തകര്‍ന്ന് വീഴുന്ന രണ്ടാമത്തെ വിമാനമാണിത്. ജൂണില്‍ ജാംനഗറില്‍ വച്ചാണ് നേരത്തേ അപകടമുണ്ടായത്.
Discussion about this post