ഷിംല: കനത്ത മഞ്ഞുവീഴ്ച്ചയില്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട ഹിമാചല്‍ പ്രദേശിലെ മാണ്ടിയില്‍ 70 കാരനായ രോഗിയെ 9 കിലോമീറ്റര്‍ ദൂരം ചുമന്ന് ഗ്രാമീണര്‍. മഞ്ഞ് വീണ് വാഹനഗതാഗതം ദുഷ്‌കരമായ അവസ്ഥയിലാണ് ആശുപത്രിയിലെത്തിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാതിരുന്ന ജനങ്ങള്‍ വൃദ്ധനെ ചുമലിലേറ്റിയത്.
കനത്ത മഞ്ഞുവീഴ്ച മൂലം മാണ്ടിയും സമീപപ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വാഹനസഞ്ചാരത്തിന് അസൗകര്യം നേരിട്ടതിനെ തുടര്‍ന്ന് അവര്‍ രോഗിയെ മഞ്ചലില്‍ ചുമന്നാണ് കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. സരജ് താഴ് വരയിലെ ഛാം ഗ്രാമത്തില്‍ നിന്ന് ചാക്കുദാരിലേക്ക് ഗ്രാമീണര്‍ വൃദ്ധനെ മാറി മാറി ചുമക്കുകയായിരുന്നു.
Discussion about this post