ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിച്ച സംഭവത്തില്‍ എംഡിഎംകെ(മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം) നേതാവ് സത്യരാജ് ബാലു അറസ്റ്റില്‍. ഭിക്ഷാപാത്രവുമായി പ്രധാനമന്ത്രി നില്ക്കുന്ന വിധത്തിലുള്ള ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കുകയും അത് സാമൂഹികമാധ്യമത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
സിര്കഴി പോലീസാണ് സത്യരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാഗപട്ടണത്തുനിന്നുള്ള നേതാവാണ് സത്യരാജ്. മോഡിയുടെ മധുര സന്ദര്‍ശനത്തിനു മുമ്പായിരുന്നു സംഭവം. എഐഐഎം എസിന് തറക്കല്ലിടാനാണ് ഞായറാഴ്ച മോഡി മധുരയിലെത്തിയത്.
മധുര, തഞ്ചാവൂര്‍, തിരുനെല്‍വേലി എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളിലെ സ്പെഷ്യാലിറ്റി ബ്ലോക്കുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. എന്നാല്‍ ഗോ ബാക്ക് മോഡി വിളിച്ച് നിരവധി പേര് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തങ്ങളെ ചതിച്ച ആള് ഇവിടേയ്ക്ക് വരേണ്ടെന്നായിരുന്നു തമിഴ് ജനത ആവശ്യപ്പെട്ടത്.
Discussion about this post